mubarak
ശ്രീ നാരായണ വനിതാ കോളേജിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഇന്ററാക്ഷൻ പരി​പാടി​ ചാൻസലർ ഡോ.പി.എം. മുബാറക് പാഷ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തത്വചിന്തയും ജീവിതവും ഒന്നു പോലെ മനുഷ്യന് സമ്മാനിച്ച മഹാഗുരുവാണ് ശ്രീ നാരായണ ഗുരുവെന്ന് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി.എം. മുബാറക് പാഷ പറഞ്ഞു. ശ്രീ നാരായണ വനിതാ കോളേജിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഇന്ററാക്ഷൻ പരി​പാടി​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി​.വി​. രേഖ, ഡോ. സീന ഗോപിനാഥൻ, കെ.വി​. ശിവപ്രകാശ്, ഡോ. സി​. പ്രഭാവതി, ഡോ. എസ്.കെ. സുഭാഷ്, ഡോ. ആൾ. അശ്വതി എന്നിവർ സംസാരിച്ചു.