photo
മനുഷ്യാവകാശ സാമൂഹ്യനീതി ഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽ നടന്ന ഉപരോധ സമരം തഴവ സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മനുഷ്യാവകാശ സാമൂഹ്യനീതി ഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ പൊതുമരാമത്ത് വകുപ്പ് കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. താലൂക്കിൽ തകർന്ന് കിടക്കുന്ന റോഡുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മുനമ്പത്ത് ഷിഹാബ്, താലൂക്ക് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ, പ്രൊഫ. മോഹൻ കുമാർ, രാജീവ് കണ്ടല്ലൂർ, രമേശൻ ശ്രീ മംഗലം, രാമചന്ദ്രൻ, രതീദേവി എന്നിവർ പങ്കെടുത്തു.