കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തൊടിയൂർ മണ്ഡലം വാർഷിക സമ്മേളനം ഡി. സി.സി ജനറൽ സെക്രട്ടറി ടി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പി. സോമൻ പിള്ള അദ്ധ്യക്ഷനായി. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി എ. നസീം ബീവി, നിയോജക മണ്ഡലം പ്രസിഡന്റ് എ.എ. റഷീദ്, ടി. മോഹനൻ, അബ്ദുള്ളക്കുഞ്ഞ്, കുട്ടപ്പൻ പട്ട കടവ്, ഉമയമ്മ, പി.ബി. രാജൻ, ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു. എസ്. ഉമയമ്മ (പ്രസിഡന്റ്), അബ്ദുള്ളക്കുഞ്ഞ്, ടി. മോഹനൻ (വൈ. പ്രസിഡന്റുമാർ), ആർ. വിജയകുമാർ (സെക്രട്ടറി), എം - അബ്ദുൽ മജീദ്, ശിവരാമൻ (ജോ. സെക്രട്ടറിമാർ), യൂസഫ് കുഞ്ഞ് ലബ്ബ (ട്രഷറർ), എം.എസ്. ബീന (വനിതാ ഫോറം പ്രസിഡന്റ്), സുമംഗല വേലിയിൽ (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.