photo
കാട്ടിൽക്കടവ് പാലത്തിന്റെ നിർദ്ദിഷ്ട സ്ഥലം സി.ആർ.മഹേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.

കരുനാഗപ്പള്ളി: കാട്ടിൽക്കടവ് പാലത്തിന്റെ നിർദ്ദിഷ്ടസ്ഥലം സി.ആർ. മഹേഷ് എം.എൽ.എ സന്ദർശിച്ചു. പാലത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.എൽ.എയോടോപ്പം കെ.ആർ. എഫ്.ബി പ്രോജക്ട് ഡയറക്ടർ ഡിങ്കി, എക്സിക്യുട്ടീവ് എൻജിനിയർ ശ്രീകുമാർ, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസം, പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ, ബ്ലോക്ക് പഞ്ചയത്തംഗം ഷെർളി ശ്രീകുമാർ, ആലപ്പാട് ഗ്രാമ പഞ്ചായത്ത് അംഗം പ്രസീത, പഞ്ചായത്ത് അംഗങ്ങളായ ദീപക്ക്, ആര്യ, അജീഷ്, ആക്ഷൻ കൗൺസിൽ സെക്രട്ടറി കൃഷ്ണദാസ് എന്നിവരുമെത്തിയിരുന്നു. കാട്ടിൽക്കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെയും മരങ്ങളുടെയും വില നിർണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ കൊല്ലം ഡി.ഡി.സി യുടെ ചേംബറിൽ കൂടിയ യോഗത്തിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ മരങ്ങളുടെ വില വനംവകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും സമർപ്പിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് ആവശ്യപ്പെട്ട 11697640 രൂപ കിഫ്ബി കെ.ആർ.എഫ്.ബിക്ക് കൈമാറി. ഇതോടുകൂടി സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലേക്കെത്തി. ഡിസംബർ മാസത്തോടെ ടെൻഡർ നടപടികളിലേക്ക് കടക്കാനാകും.