ഓയൂർ: പൂയപ്പള്ളി മൈലോട് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം ഭാരവാഹി തിരഞ്ഞെടുപ്പും എൻഡോവ്മെന്റ് വിതരണവും നടന്നു. ചടയമംഗലം എൻ.എസ്.എസ് യൂണിയൻ ഭരണസമിതിഅംഗം പി.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഇൻസ്പെക്ടർ ടി. അശോക് കുമാർ നേതൃത്വം നൽകി. യൂണിയൻ ഭരണ സമിതി അംഗം ദിലീപ് കുമാർ സംസാരിച്ചു. കരയോയത്തിൽ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റുകളും വിദ്യാഭ്യാസ മെരിറ്റ് അവാർഡുകളും യോഗത്തിൽ വിതരണം ചെയ്തു.13 അംഗ ഭരണസമിതിയിലേക്ക് ഭാരവാഹികളായി യൂണിയൻ ഭരണസമിതിഅംഗം കെ.ആർ. മുരളീധരൻപിള്ള (പ്രസിഡന്റ്), ആർ. സോമശേഖരൻ പിള്ള (വൈസ് പ്രസിഡന്റ്), എസ്. രാജീവൻ (സെക്രട്ടറി), പി.ആർ. രാമചന്ദ്രൻ നായർ (ജോയിന്റ് സെക്രട്ടറി), ആർ. സതീശൻപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.