rvsmhss
പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സ്കൂളിലൊരു വിദ്യാർത്ഥി കൃഷിത്തോട്ടം' പദ്ധതി സ്‌കൂൾ മാനേജർ പ്രൊഫ. കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സ്കൂളിലൊരു വിദ്യാർത്ഥി കൃഷിത്തോട്ടം' പദ്ധതി സ്‌കൂൾ മാനേജർ പ്രൊഫ. കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കപ്പ, ഇഞ്ചി, ചീര, വഴുതന, മുളക് തുടങ്ങിയവ വിദ്യാർത്ഥികൾ കൃഷി ചെയ്യും. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ബി. ഹരിമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി. മായ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിമൽ കൈതയ്ക്കൽ, ദേവികുളങ്ങര കൃഷി ഓഫീസർ രഞ്ജു, പി.ടി.എ അംഗങ്ങളായ വിശ്വനാഥൻ പിള്ള, സന്തോഷ് കുമാർ, മായ, എൻ.എസ്.എസ് വാളണ്ടിയർ ലീഡർമാരായ നന്ദു, ഗോപിക, കിഷോർ, അതുൽ വിനയ്, ആര്യ ലക്ഷ്മി, പവിത്ര ജാനകി എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജി. ജയശ്രീ സ്വാഗതം പറഞ്ഞു.