കുന്നിക്കോട് : ശാസ്ത്രി ജംഗ്ഷൻ - കിണറ്റിൻകര റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിളക്കുടി 17, 18 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം നിർവഹിച്ചു. നേതാക്കളായ മുഹമ്മദ്, രാഹുൽ, അനിമോൻ, അനന്തൻ, ഗിരീഷ് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ, കോൺഗ്രസ് തലവൂർ ബ്ലോക്ക് പ്രസിഡന്റ് ജെ. ഷാജഹാൻ, വിളക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, വിളക്കുടി വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സലീം സൈനുദ്ദീൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.ജെ. യദുകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷക്കീം എസ്. പത്തനാപുരം, നേതാക്കളായ വി.എസ്. വിനോദ്, സി.ആർ. സൂര്യനാഥ്, വിളക്കുടി നസീർ, അഷറഫ്, സലാഹുദ്ദീൻ, അൻവർ സുൽഫിക്കർ, സജീദ്, രാധാകൃഷ്ണപിള്ള, നാസർ, വി.ആർ. ജ്യോതി എന്നിവർ
സംസാരിച്ചു.