road-
ശാസ്ത്രി ജംഗ്ഷൻ - കിണറ്റിൻകര റോഡ് തകർന്ന നിലയിൽ

തകർന്നടിഞ്ഞ് ശാസ്ത്രി ജംഗ്ഷൻ - കിണറ്റിൻകര റോഡ്

കുന്നിക്കോട് : വിളക്കുടി ഗ്രാമ പഞ്ചായത്തിലെ ശാസ്ത്രി ജംഗ്ഷൻ മുതൽ കിണറ്റിൻകര വരെയുള്ള റോഡ് പൂർണമായും തകർന്ന നിലയിൽ. ഇതുവഴിയുള്ള കാൽനട, വാഹന യാത്ര വളരെ ദുഷ്കരമാണെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ശാസ്ത്രി ജംഗ്ഷൻ - കിണറ്റിൻകര റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ്. എന്നാൽ നാളിതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടില്ല. ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്.

ശാസ്ത്രി ജംഗ്ഷൻ - കിണറ്റിൻകര റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. അനീഷ് ഖാൻ,

വിളക്കുടി വെസ്റ്റ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് സലീം സൈനുദ്ദീൻ