photo
ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന ബഡ്സ് സ്പെഷ്യൽ സ്കൂളിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു.

പോരുവഴി : ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിൽ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ശൂരനാട് തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തത്കാലികമായി പ്രവർത്തിച്ചു വന്ന ബഡ്‌സ് സ്കൂളിന് മുൻ ഭരണസമിതി വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.കെ. ശ്രീജ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സാം കെ. ഡാനിയൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അൻസാർ ഷാഫി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, സെക്രട്ടറി ജെ. അജ്മൽ, ഗ്രാമ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, ബഡ്‌സ് സ്കൂൾ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.