കൊല്ലം : ദേശീയ ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് എനർജി മാനേജ്മെന്റ് സെന്റർ ഊർജ്ജ സംരക്ഷണ സെമിനാർ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനീയേർസ് (ഇന്ത്യ), കൊല്ലം ലോക്കൽ സെന്ററും കൊല്ലം ടി.കെ.എം. കോളേജ് ഒഫ് എൻജിനീയറിംഗും സംയുക്തമായി സെമിനാറും വൈദ്യുത വാഹനങ്ങളുടെ പ്രദർശനവും കൊല്ലം ടി.കെ.എം.കോളേജ് ഒഫ് എൻജിനീയറിംഗിൽ സംഘടിപ്പിക്കുന്നു. 11ന് രാവിലെ 9.30ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും.