 
പോരുവഴി : ചക്കുവള്ളി മയ്യത്തുംകര അൽ മദീന കാമ്പസിൽ നടന്ന ഖുത്തുബിയ്യത്ത് വാർഷിക സമ്മേളനം എസ്.വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുൽ ഉലമ ഹൈദ്രുസ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സുഹൈൽ അസഖാഫ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ബഷീർ മുസ്ലിയാർ കൊട്ടുകാട്, സ്വാദിഖ് മിസ്ബാഹി, അസ്ലം സഖാഫി, മൻസൂർ സഖാഫി, നജീബ് അഹ്സനി, സിദ്ധീഖ് മുസ്ലിയാർ കൊട്ടുകാട് എന്നിവർ സംസാരിച്ചു. മുജീബ് സഖാഫി സ്വാഗതവും നാസർ ഖാൻ നന്ദിയും പറഞ്ഞു.