കൊല്ലം: നിലമേൽ എൻ.എസ്.എസ് കോളേജിൽ സസ്യശാസ്ത്ര വിഭാഗം, എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റൽ ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണ റാലി നടത്തി. പ്രിൻസിപ്പൽ ഡോ. ദേവകി ഫ്ളാഗ് ഓഫ് ചെയ്തു. നിലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.നീത സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡോ. ദീപു ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപ്പള്ളി സൗജന്യ എൽ.ഇ.ഡി ബൾബ് വിതരണം നടത്തി. കോ-ഓർഡിനേറ്റർ ഗീത ആർ. നായർ, പ്രൊഫ. എം.എസ്. ദേവിപ്രിയ എന്നിവർ സംസാരിച്ചു.