
കൊല്ലം: കാലാവസ്ഥാ വ്യതിയാനം കാരണം ന്യൂനമർദ്ദം കടലിൽ രൂപം കൊള്ളുന്ന സാഹചര്യത്തിൽ മതിയായ രക്ഷാഉപകരണങ്ങൾ സൂക്ഷിക്കാതെയും ലൈഫ് ജാക്കറ്റുകൾ ധരിക്കാതെയും കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ചും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ലംഘിക്കുന്നവർക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം പിഴ ഈടാക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.