shahul-hamid

കുണ്ടറ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം കുണ്ടറ, കൊട്ടിയം, കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റികളിൽ അംഗവുമായിരുന്ന പേരൂർ ജമീലാ മൻസിലിൽ എ. ഷാഹുൽഹമീദ് (78) നിര്യാതനായി. കബറടക്കം നടത്തി.ചന്ദനത്തോപ്പ് കേന്ദ്രീകരിച്ച് കശു അണ്ടിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമരങ്ങൾക്ക്

നേതൃത്വം നൽകി. ഭാര്യ: ജമീലാബിവി. മക്കൾ: നെരൂദ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, കൊല്ലം എ.ആർ ക്യാമ്പ്), നടാഷ (കൺസ്യൂമർഫെഡ് മേഖലാ ഓഫീസ്, കരിക്കോട്). മരുമക്കൾ: ഹസീന (അദ്ധ്യാപിക, ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂൾ, പട്ടത്താനം), നവാസ് (ബിസിനസ്).