jj
പത്മാവതി മെഡിക്കൽ ഫൗണ്ടേഷനും തഴവ മഠത്തിൽ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി നടത്തിയ ബാക് ടു സ്കൂൾ ബോധവത്കരണ ക്ലാസ്

ഓച്ചിറ: ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷനും തഴവ മഠത്തിൽ ബി.ജെ.എസ്.എം വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒമൈക്രോൺ ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ബോധവത്കരണ ക്ലാസ്. എങ്ങനെ കൈ കഴുകണം, സാമൂഹിക അകലം എങ്ങനെ പാലിക്കാം, മാസ്ക് എങ്ങനെ ഉപയോഗിക്കണം, ഉപയോഗിച്ച മാസ്ക് എങ്ങനെ നശിപ്പിക്കണം തുടങ്ങിയ വിവരങ്ങളടങ്ങിയ ലഘു ലേഖയും കുട്ടികൾക്കായി വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ സഞ്ചയ് നാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ ഉണ്ണിക്കൃഷ്ണപിള്ള, അംബുജം, ഹെഡ്മിസ്ട്രസ് താര, ബിജു, പി.ടി.എ ഭാരവാഹികളായ അനിൽ പുലിത്തിട്ട, സലീം അമ്പീത്തറ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസുകൾക്ക് സിസ്റ്റർ സൗമ്യ രാജ് നേതൃത്വം നൽകി.