കൊട്ടാരക്കര: പുത്തൂർ എസ്.എൻ പുരം ശ്രീനാരായണപുരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 11ന് സ്നേഹ സംഗമവും സുജു അനുസ്മരണവും സംഘടിപ്പിക്കും. രാവിലെ 11.30ന് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങുകൾ ശാസ്താംകോട്ട നവഭാരത് ആശുപത്രി എം.ഡി ഡോ. പി. കമലാസനൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് എൻ. രഘുനാഥന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ചന്ദ്രബാബു തെക്കേക്കര, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ. വിനോദിനി, പി. ആശാദാസ്, ജി. രവീന്ദ്രൻ പിള്ള, സി. ശിശുപാലൻ, കോട്ടാത്തല ശ്രീകുമാർ, സുരേന്ദ്രലാൽ, രാജീവൻ, ഡി.എസ്. ദീപു എന്നിവർ സംസാരിക്കും. വൈകിട്ട് 5ന് ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ഫോട്ടോ അനാച്ഛാദന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം രാജൻ ബോധി ഉദ്ഘാടനം ചെയ്യും. ജെ. കൊച്ചനുജൻ, രഘുനാഥൻ, കെ. രമാദേവി, ഷാജി സലു എന്നിവർ സംസാരിക്കും. ചടങ്ങിന്റെ ഭാഗമായി പുത്തൂർ സായന്തനത്തിൽ അന്നദാനം ഒരുക്കും.