covid

കൊല്ലം: ജി​ല്ല​യിൽ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ സി.എ​ഫ്. എൽ. ടി. സി/സി. എ​സ്. എൽ. ടി. സി/ഡി .സി. സി കൾ​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള നി​ല​വിൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങൾ ഉ​ട​മ​കൾ​ക്ക് വി​ട്ടു​നൽ​കു​മെ​ന്ന് ജി​ല്ലാ ക​ല​ക്​ടർ അറിയിച്ചു.ഇതിനായി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​രെ​യും ത​ഹ​സിൽ​ദാർ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തിൽ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്​ക്ക് തി​രി​കെ നൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ന​ട​പ​ടി.