ഇരവിപുരം: കെ റെയിൽ പദ്ധതിക്കെതിരെ 18ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിൽ നിയോജക മണ്ഡലത്തിൽ നിന്നു 1000 പേരെ പങ്കെടുപ്പിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ബേബിസൺ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാനവാസ് ഖാൻ, സജി ഡി.ആനന്ദ്, വിപിനചന്ദ്രൻ, എം.എം. സഞ്ജീവ് കുമാർ, ഡി.എസ്. സുരേഷ്, എം.നാസർ, എൻ. നൗഷാദ്, ജയപ്രകാശ്, ഷാജഹാൻ, കുരുവിള, ലിസ്റ്റൺ, ചിതാനന്ദൻ, കമറുദ്ദീൻ, ശശിധരൻ പിള്ള, ബേബി, ഷറഫുദീൻ എന്നിവർ സംസാരിച്ചു