job

കൊല്ലം: യു​വ​ജ​ന​ങ്ങൾ​ക്ക് തൊ​ഴിൽ നൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കെ​-​ഡി​സ്​കി​ന്റെ കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷൻ തൊ​ഴിൽ മേ​ള 19ന് ച​വ​റ ഐ. ഐ. ഐ. സി യിൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ചെ​യർ​മാ​നാ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ വി​ക​സ​ന ക​മ്മി​ഷ​ണ​റാ​ണ് സെ​ക്ര​ട്ട​റി. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സർ കൺ​വീ​ന​റും.
നോ​ള​ജ് എ​ക്ക​ണോ​മി മി​ഷൻ ജി​ല്ലാ ഓ​ഫീ​സർ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റൽ മാ​നേ​ജർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷൻ കോ​-​ഓർ​ഡ​നേ​റ്റർ, ജി​ല്ലാ എം​പ്ലോ​യ്​​മെന്റ് ഓ​ഫീ​സർ, ജി​ല്ലാ ലേ​ബർ ഓ​ഫീ​സർ, ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സർ, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സർ, ട്രൈ​ബൽ ഡ​വ​ല​പ്പ്‌​മെന്റ് ഓ​ഫീ​സർ, അ​സാ​പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജർ, നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ കോർ​ഡി​നേ​റ്റർ, കൊ​ല്ലം കിൻ​ഫ്ര പ്രൊ​ജ​ക്​റ്റ് മാ​നേ​ജർ, ച​ന്ദ​ന​ത്തോ​പ്പ് കേ​ര​ള ഇൻ​സ്റ്റി​റ്റിയൂ​ട്ട് ഒ​ഫ് ഡി​സൈൻ പ്രിൻ​സി​പ്പൽ എ​ന്നി​വർ അം​ഗ​ങ്ങ​ളാ​ണ്.