കരുനാഗപ്പള്ളി: ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചാര്യപുരസ്കാര ജേതാവ് ചെപ്പള്ളിൽ ലേഖബാബു ചന്ദ്രനെ ആദരിച്ചു. തറയിൽമുക്ക് ടി.കെ.കുമാരൻ സ്മാരക പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങ് ടി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണസഭ പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷനായി. കെ.വിജയഭാനു, ശാന്താ ചക്രപാണി തുടങ്ങിയവർ സംസാരിച്ചു.