v
കുളത്തൂപ്പുഴ സർവrസ് സഹകരണ ബാങ്കിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ബാങ്കിൽ തുടർച്ചയായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ അഴിമതി വ്യാപകമായി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ പി.ബി. വേണു ഗോപാൽ, കെ. ശശിധരൻ, പ്ളാവിള ഷെരീഫ്, സുഭാഷ് കുമാർ, തങ്കപ്പൻ കാണി, സന്തോഷ് കുമാർ, കെ.കെ. കുര്യൻ, സക്കറിയ എന്നിവർ പ്രസംഗിച്ചു.