കടയ്ക്കൽ: ബി.ജെ.പി ചിതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ന് വൈകിട്ട് 5ന് ചിതറ ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തും. ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.ആർ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ.