തഴവ: 'കിരണം' ആയുർവേദ പദ്ധതിയുടെ ഭാഗമായി പ്രതിരോധമരുന്ന് വിതരണത്തിന്റെയും അപരാജിത ചൂർണ ധൂമത്തിന്റെയും വിതരണോദ്ഘാടനം തഴവ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു നിർവഹിച്ചു. കുതിരപ്പന്തി ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ വിജു അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജ, വത്സല, സ്കൂൾ പ്രഥമ അദ്ധ്യാപിക ജാനമ്മ ടീച്ചർ, ബി.ആർ.സി കോ ഒാർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ, എസ്.എം.സി അംഗങ്ങളായ സലിം അമ്പീത്തറ, ശ്രീകുമാർ, സുരേഷ്, സീനിയർ അസിസ്റ്റന്റ് അനിത കുമാരി എന്നിവർ സംസാരിച്ചു.