കൊട്ടാരക്കര: ലീഗൽമെട്രോളജി ഇൻസ്‌പെക്ടർ ഓഫീസിന്റെ പരിധിയിൽ വരുന്ന കൊട്ടാരക്കര മുൻസിപ്പാലിറ്റി, നെടുവത്തൂർ, ഇളമാട്, വെളിനല്ലൂർ ,ചടയമംഗലം, നിലമേൽ, ഇട്ടിവ, കടയ്ക്കൽ,ചിതറ, മേലില,വെട്ടിക്കവല, ഉമ്മന്നൂർ,എന്നീ പഞ്ചായത്തുകളിൽ 2020 ഒക്ടോബർ മുതൽ, മുദ്ര പതിക്കാൻ ബാക്കിയുള്ള ഓട്ടോ റിക്ഷകൾ 15ന് രാവിലെ 8 മുതൽ 10 മണി വരെ തൃകണ്ണാമംഗലം എസ്.കെ.വി സ്കൂൾ സമീപം നടക്കും. അളവുതൂക്ക ഉപകരണങ്ങൾ പിഴകൂടാതെ മുദ്ര പതിപ്പിക്കാൻ അന്നേദിവസം രാവിലെ 10. 30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ലീഗൽ മെട്രോളജി ഓഫീസിൽവച്ചും നടക്കും. ഫോൺ : 8281698026.