bhima-
ഭീമയുടെ ആനിവേഴ്സറി സൂപ്പർ സർപ്രൈസ് നറുക്കെടുപ്പിൽ പുനലൂർ ബ്രാഞ്ചിൽ നിന്ന് റെനോൾട്ട് കൈഗർ കാർ സമ്മാനമായി ലഭിച്ച രഞ്ജിത്ത്, ഏരിയ മാനേജർ ബിജിലാലിൽ നിന്ന് താക്കോൽ സ്വീകരിക്കുന്നു. ബിസിനസ് മാനേജർ മധു, ഡിപ്പാർട്ട്മെന്റ് മാനേജർ അനീഷ് എന്നിവർ സമീപം

കൊല്ലം: തിളക്കമാർന്ന 97-ാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഭീമ ജുവത്സ് ഒരുക്കിയ 'ഭീമ സൂപ്പർ സർപ്രൈസ് ' ഓഫറിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബമ്പർ വിജയികൾക്ക് 10 റെനോൾട്ട് കൈഗർ കാറുകളും 21 ഹീറോ പ്ളഷർ സ്കൂട്ടറുകളും ഒരു കിലോ സ്വർണവും സമ്മാനമായി നൽകി.

ഭീമാ ജുവത്സിന്റെ പുനലൂർ ഷോറൂമിലൂടെ വിജയികളായ രഞ്ജിത്തിന് കാറും പൊന്നമ്മ, ശിവരാജൻ എന്നിവർക്ക് സ്കൂട്ടറുകളും സമ്മാനിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇക്കുറിയും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ഉണ്ടായതെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദുമാധവ് പറഞ്ഞു.