ശാസ്താംകോട്ട: രാത്രിയിൽ ഉപയോഗശൂന്യമായ കിണറ്റിൽവീണ യുവാവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെട്ടുത്തി. പടിഞ്ഞാറേകല്ലട വിളന്തറ പുത്തൻവിളയിൽ ഷേർലിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ കിണറ്റിലാണ് ബുധനാഴ്ച്ച രാത്രി 11ന് കണ്ണനെന്ന യുവാവ് വീണത്. ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേനയെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീപ്‌ കുമാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.