 
കരുനാഗപ്പള്ളി: അസംഘടിത തൊഴിലാളികൾക്ക് നിയമങ്ങളെകുറിച്ച് സമഗ്രമായ ബോധവത്കരണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ പറഞ്ഞു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംഘടിത തൊഴിലാളികൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ യഥാസമയം നേടിക്കൊടുക്കാൻ തൊഴിലാളി സംഘടനകൾ ശ്രദ്ധ പുലർത്തണമെന്നും രാജശേഖരൻ ആവശ്യപ്പെട്ടു. ചടങ്ങിൽ 225 പേർക്ക് സൗജന്യ ഇ ശ്രം കാർഡ് രജിസ്റ്റർ ചെയ്തു നൽകി. അമ്പിളി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ് , നിയോജക മണ്ഡലം പ്രസിഡന്റ് ബി. മോഹൻദാസ്, സുഭാഷ്ബോസ്, ജി. കൃഷ്ണപിള്ള, ഷിബു എസ്. തൊടിയൂർ, മുനമ്പത്ത് ഗഫൂർ, സുരേഷ് പനകുളങ്ങര, ബിനേയ് കരുമ്പാലിൽ, രാജീവൻ, ജോയിസൺ വർഗീസ്, മോളി സുരേഷ്, പി.വി. ബാബു, താഹീർ, മുനമ്പത്ത് വാഹിദ്, കുഞ്ഞു മോൻ എന്നിവർ പ്രസംഗിച്ചു.