 
പോരുവഴി : ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പോരുവഴി യൂണിറ്റ് സമ്മേളനം ശാസ്താംകോട്ട സി.എം.എസ് ടവറിൽ നടന്നു. പോരുവഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറാ ബീവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് കെ. മണിക്കുട്ടൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. അനസ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ജയപ്രകാശ് (പ്രസിഡന്റ്), അഞ്ജു കൃഷ്ണൻ (സെക്രട്ടറി), ഷംനാദ് ത്രീസ്റ്റാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.