പോരുവഴി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിതൊഴിലാളികൾക്ക് നിർമ്മാണമേഖലയിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മികവ് പദ്ധതിയുടെ പോരുവഴി ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീതാ സുനിൽ, രാജേഷ് പുത്തൻപുര, പി.കെ. രവി, ശാന്ത, നിഖിൽ മനോഹർ, പ്രിയാ സത്യൻ, വിനു ഐ. നായർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വനിത വികസന ഓഫീസർ സുലജ, നോഡൽ ഓഫീസർ മീനാംബിക, ശാസ്താംകോട്ട ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ അനിൽകുമാർ, ജോ. ബി.ഡി.ഒ ജയപ്രകാശ്, എം.ജി.എൻ.ആർ. ഇ.ജി.എസ് ജില്ല എൻജിനിയർ ഗീത തുടങ്ങിയവർ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി കോമളവല്ലി, ജില്ല ഐ.ടി. പി. സിനി, വി.ഇ.ഒ ബിനീഷ്, ദിവ്യ, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എ.ഇ സജീഷ്, പഞ്ചായത്ത് എ.ഇ അഖിൽ, ഓവർസിയർ നിധിൻ, രമ്യ എന്നിവർ പങ്കെടുത്തു.