കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 89ാം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി 25 കേന്ദ്രങ്ങളിൽ തീർത്ഥാടന വിളംബര സമ്മേളനവും ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും നടക്കും. ഇതിന്റെ ആദ്യ സമ്മേളനം 12ന് ഇടമൺ 34ൽ നടക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന പ്രാർത്ഥനാ സംഗമം ലതികാ രാജൻ നയിക്കും. 3ന് ശിവഗിരി തീർത്ഥാടക വിളംബര സമ്മേളനം സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം കൺവീനർ ശാന്തിനി എസ്. കുമാരൻ,​ രതി സുരേഷ്, പുതുക്കാട്ടിൽ വിജയൻ, തൊടിയൂർ സുലോചന, ക്ളാപ്പന സുരേഷ് എന്നിവർ സംസാരിക്കും. 3.30ന് ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിൽ ഓടനാവട്ടം ബി. ഹരീന്ദ്രൻ ക്ലാസെടുക്കും. ഉദയഗിരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഉമാദേവി, ഇടമൺ രാജൻ തുടങ്ങിയവർ സംസാരിക്കും.