c
കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.എൽ.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ

തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.എൽ.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ ചേർന്ന് ശിലയിട്ടു. സ്കൂൾ മാനേജർ കെ. വാസുദേവൻ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി. സത്യരാജൻ, ഭരണ സമിതി അംഗങ്ങളായ പി. സുഭാഷ് ,എ. രമേഷ്, എൻ. ചന്ദ്രസേനൻ, വിപിൻലാൽ, രാമകൃഷ്ണൻ, വിപിൻ തെക്കൻച്ചേരിൽ, ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.