uc-must-photo

കൊല്ലം: കേരള ആരോഗ്യ സർവ്വകലാശാലയുടെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് കൊല്ലം അസീസിയ ദന്തൽ കോളേജിലെ വൈസ് പ്രിൻസിപ്പലും ഓറൽ പതോളജി വിഭാഗം മേധാവിയുമായ ഡോ. ആർ. രതിക്ക് ലഭിച്ചു. ആരോഗ്യ സർവ്വകലാശാലയുടെ സ്ഥാപിക ദിനമായ 7ന് ആരോഗ്യ സർവ്വകാലാശാല തൃശൂർ സെനറ്റ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ അവാർഡ് സമ്മാനിച്ചു. ഡോ. എം.എസ്. വല്യത്താൻ ആമുഖ പ്രഭാഷണം നടത്തി. കൊല്ലം അസീസിയ ദന്തൽ കോളേജിനുള്ള പ്രത്യേക പുരസ്കാരവും വി.സി സമ്മാനിച്ചു.