കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് എല്ലാദിവസവും പിതൃതർപ്പണത്തിനുള്ള സൗകര്യം പാപനാശനം ഗുരുദേവമന്ദിരം കമ്മിറ്റി ഏർപ്പെടുത്തി. തർപ്പണ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാൻ ടി.കെ. ചന്ദ്രശേഖരൻ തന്ത്രിയുടെയും ചാത്തന്നൂർ ഉണ്ണി ശാന്തിയുടെയും സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്ന് ഗുരുമന്ദിരം കമ്മിറ്റി മുഖ്യരക്ഷാധികാരികളായ എൽ. പ്രകാശും കൊച്ചുണ്ണിയും അറിയിച്ചു.