mar

കൊല്ലം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തൃക്കടവൂർ നീരാവിൽ എൻ.എസ്.ആർ.എ- 44 പുളിവിളയിൽ മാർക്കോസ് (89) ആണ് മരിച്ചത്. കൊല്ലം ബൈപ്പാസിൽ കടവൂർ പാലത്തിന് സമീപം കഴിഞ്ഞ 24ന് വൈകിട്ടാണ് മാർക്കോസിനെ ബൈക്കിടിച്ചത്. സംസ്കാരം കഴിഞ്ഞു. ഭാര്യ: പരേതയായ ലില്ലി മാർക്കോസ്. മക്കൾ: എലിസബത്ത്, സിസിലി, പരേതനായ എഡിസൺ, അലോഷ്യസ്, അനിത, ഫാദർ ഹാരിസൺ (ആസ്ട്രിയ, യൂറോപ്പ്). മരുമക്കൾ: പോൾ രാജ്, സെബാസ്റ്റ്യൻ, ഷീല, ലിജു, റോബർട്ട്.