പരവൂർ : കോട്ടപ്പുറം ഹൈസ്കൂളിലെ പി.ടി.എ പൊതുയോഗവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണം കൗൺസിലർ എസ്.ശ്രീലാൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എസ്.അനിത, സ്റ്റാഫ് സെക്രട്ടറി വിജയകൃഷ്ണൻ നായർ, ആർ.ജ്യോതി എന്നിവർ സംസാരിച്ചു. പുതിയ പി.ടി.എ പ്രസിഡന്റായി സതീഷ്കുമാറിനെ തിരഞ്ഞെടുത്തു.