v

പരവൂർ : കേന്ദ്രസർക്കാർ മാതൃകയിൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്‌ന ധർണ്ണ നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പരവൂർ മണ്ഡലം പ്രസിഡന്റ് ജി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പരവൂർ എസ്. സുനിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി.സജീഷ്, മാങ്കുളം രാജേഷ്, സ്വർണ്ണമ്മ സുരേഷ്.എസ് .കെ. ഉദയകുമാർ,അനിൽകുമാർ എന്നിവർ സംസാരിച്ചു.