perumon-
പെരുമൺ എൻജിനീയറിംഗ് കോളേജിൽ നടന്ന ഊർജ്ജ സംരക്ഷണ സെമിനാറിൽ നിന്ന്

കൊല്ലം : പെരുമൺ നാഷണൽ സർവീസ് കോളേജ് ഒഫ് എൻജിനീയറിംഗ്, എനർജി മാനേജ്മെന്റ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണം, ഗോ ഇലക്ട്രിക് എന്നീ വിഷയങ്ങളിൽ ഊർജപക്ഷചാരണം നടന്നു. എൻ.എസ്.എസ് സംസ്ഥാന കോർഡിനേറ്റർ ഡോ. ജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രിൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. എസ്.ജെ.ബിന്ദു , കിടങ്ങൂർ എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ അസി. പ്രൊഫസർ ആദിൽ നാസർ, പെരുമൺ നാഷണൽ സർവീസ് സ്കീം കോളേജ് ഒഫ് എൻജിനീയറിംഗ് പ്രോഗ്രാം ഓഫീസർ അജിഷ, വോളന്റിയർ സെക്രട്ടറിമാരായ കിരൺ, കുമാരി ലക്ഷ്മി എന്നിവർ പങ്കെടുത്തു.