road-tax

കൊല്ലം: സെ​റി​ബ്രൽ പാൾ​സി​യും ഓ​ട്ടി​സ​വും ഉൾ​പ്പെ​ടെ ബു​ദ്ധി​പ​ര​മാ​യ ഭി​ന്ന​ശേ​ഷി​ക​ളു​ള്ള കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി വാ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കാൻ തീ​രു​മാ​നി​ച്ച​താ​യി ധ​ന​ മ​ന്ത്രി കെ. എൻ. ബാ​ല​ഗോ​പാൽ. നി​ല​വിൽ ശാ​രീ​രി​ക​മാ​യ ഭി​ന്ന​ശേ​ഷി​യുള്ള

കു​ട്ടി​കൾ​ക്കാ​യി വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങൾ​ക്കാ​ണ് നി​കു​തി ഇ​ള​വു​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ള്ള കു​ടും​ബ​ങ്ങൾ​ക്ക് നി​കു​തി ഒ​ഴി​വാ​കു​ന്ന​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നമെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.