seminar

കൊല്ലം: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ഖാ​ദി ആൻ​ഡ് വി​ല്ലേ​ജ് ഇൻ​ഡ​സ്​ട്രീ​സ് ക​മ്മി​ഷൻ, ഖാ​ദി ആൻ​ഡ് വി​ല്ലേ​ജ് ഇൻ​ഡ​സ്​ട്രീ​സ് ബോർ​ഡ്, ക​യർ ബോർ​ഡ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴിൽ​ദാ​യ​ക പ​ദ്ധ​തി (പി.എം.ഇ.ജി.പി) ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വത്​ക​ര​ണ സെ​മി​നാർ സം​ഘ​ടി​പ്പി​ച്ചു. കെ.എ​സ്. എ​സ്.ഐ ഹാ​ളിൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സാം കെ. ഡാ​നി​യൽ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. 2020-21 ൽ​ കൂ​ടു​തൽ സം​രം​ഭ​കർ​ക്ക് വാ​യ്​പ നൽ​കി​യ ബാ​ങ്കു​ക​ളെ ആ​ദ​രി​ച്ചു. ക​ന​റാ ബാ​ങ്ക്, ഇ​ന്ത്യൻ ബാ​ങ്ക്, ഫെ​ഡ​റൽ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ എ​ന്നി​വ​യെ​യാ​ണ് ആ​ദ​രി​ച്ച​ത്.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റൽ മാ​നേ​ജർ ബി​ജു കു​ര്യൻ അ​ധ്യ​ക്ഷ​നാ​യി. എൽ.ഡി.എം ഡി.എ​സ് ബി​ജു​കു​മാർ പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജർ​മാ​രാ​യ കെ.എ​സ് ശി​വ​കു​മാർ, ആർ. ദി​നേ​ശ്, എ​സ്. കി​രൺ, ക​യർ ബോർ​ഡ് എ​ക്​സ്റ്റൻ​ഷൻ ഓ​ഫീ​സർ സു​നിൽ​കു​മാർ, കെ.എ​സ്.ഐ.എ ജി​ല്ലാ പ്ര​സി​ഡന്റ് കെ. രാ​ജീ​വ്​​ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.