ചവറ: പന്മന കുറ്റിവട്ടത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച് വരുകയായിരുന്ന ചവറ കുടുംബകോടതി ശങ്കരമംഗലത്തെ ബ്ലോക്ക് ഓഫീസ് ഗ്രൗണ്ടിൽ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനിലൂടെ നിർവഹിച്ചു. ചടങ്ങിൽ കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.വി. ജയകുമാർ അദ്ധ്യക്ഷനായി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് മുഖ്യാതിഥിയായി. യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ, ചവറ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.പി. ജബ്ബാർ, ജനപ്രതിനിധികളായ സന്തോഷ് തുപ്പാശ്ശേരിൽ, തുളസീധരൻ പിള്ള, അഡ്വ. സി.പി. സുധീഷ് കുമാർ, ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് ജയകൃഷ്ണൻ, ഇ. ഷാനവാസ് ഖാൻ, പാരിപ്പള്ളി രവീന്ദ്രൻ, മുൻ ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, അഡ്വ. സജീന്ദ്രകുമാർ എന്നിവർ സംസാരിച്ചു. കുടുംബകോടതി ജഡ്ജ് കെ.ജി. സനൽകുമാർ സ്വാഗതവും ചവറ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എസ്. അനീഷ് നന്ദിയും പറഞ്ഞു.