ചവറ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അപകടകരമായ സാഹചര്യങ്ങളിൽ പണിയെടുക്കുന്ന ഹരിതകർമ്മ സേനയിലെ അംഗങ്ങൾക്ക് മെച്ചപ്പെട്ട വേതനവും ഇ.എസ്.ഐ, പി.എഫ്, ഇൻഷ്വറൻസ് അനുകൂല്യങ്ങളും അനുവദിക്കണമെന്ന് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്‌ ചവറ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ബാബു ജി. പട്ടത്താനം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജയകുമാർ ബോസ് അദ്ധ്യക്ഷത വഹിച്ചു. കിഷോർ അമ്പിലാക്കര, സി.എം. ഷാഹുൽ ഹമീദ്, ചിത്രാലയം രാമചന്ദ്രൻ, റോസ് ആനന്ദ്, ഗിരിജ എസ്. പിള്ള, ബാബു പിള്ള എന്നിവർ സംസാരിച്ചു. വാർഡ്കൾ തോറും കളക്ഷൻ സെന്ററുകൾ തുടങ്ങാൻ പഞ്ചായത്ത് മുൻകൈഎടുക്കണം. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.