
കൊല്ലം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ജനുവരിയിൽ തുടങ്ങുന്ന കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച ഫോമുകൾ രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ്. സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) സഹിതം ഡിസംബർ 31 ന് 4 മണിക്ക് മുമ്പ് അതത് സ്ഥാപന മേധാവികൾക്ക് സമർപ്പിക്കണം.