പുത്തൂർ : ഊട്ടി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഭാരതത്തിന്റെ മുഖ്യ സൈന്യാധിപൻ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുത്തൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മണ്ഡപത്തിൽ ഓർമ്മ ദീപം തെളിച്ചു. പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാർ ആദ്യ ദീപം തെളിച്ചു. ലൈബ്രറി പ്രസിഡന്റ് ബി. ശ്രീകുമാർ, സെക്രട്ടറി കെ. കുമാരൻ, വിനോജ് വിസ്മയ, ബിനു പാപ്പച്ചൻ, റോബിൻ തോമസ്, വി. വീണ എന്നിവർ പങ്കെടുത്തു.