അഞ്ചൽ: സ്ത്രീകളെ അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറ്റിൻകര ഇടയിലഴികം വീട്ടിൽ ഷിബുവാണ് (35) അറസ്റ്റിലായത്. മദ്യപിച്ചെത്തുന്ന ഷിബു സ്ഥിരമായി അയൽവാസികളോട് വഴക്കിടുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം സമീപവാസികളായ സ്ത്രീകൾക്ക് മുന്നിൽ ഇയാൾ നഗ്നതാപ്രദർശനം നടത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഷിബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.