hocki-
തൃശൂരിൽ നടന്ന സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻ ഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ്ണവും ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെങ്കലവും നേടിയ കൊല്ലം ജില്ലാ ടീം പരിശീലകർക്കൊപ്പം

കൊല്ലം: തൃശൂരിൽ നടന്ന സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻ ഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശൂരിനെ തോൽപ്പിച്ചാണ് സ്വർണ്ണം നേടിയത്. ആൺകുട്ടികളുടെ ഇതേ വിഭാഗത്തിൽ കൊല്ലം വെങ്കലം കരസ്ഥമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവർ 15 മുതൽ 21 വരെ പഞ്ചാബിലെ മൊഹാലിയിൽ നടക്കുന്ന 59- മത് ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിലെ റോളർ ഹോക്കി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുമെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.