 
കരുനാഗപ്പള്ളി: കേരള ജനാധിപത്യ മഹിളാ അസോസിയേഷൻ കെ.എസ് പുരം നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. അസമത്വം ഒഴിവാക്കുക, ജീവിക്കാനുള്ള അവസരം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യോഗം സംഘടിപ്പിച്ചത്. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ നിസാം, മിനി മോഹനൻ, ഗിരിജ അപ്പുക്കുട്ടൻ, ബെൻസി രഘുനാഥ്, കല തുടങ്ങിയവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി
തഴവ: ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുലശേഖരപുരത്ത് മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി. രാധാമണി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബി. പത്മകുമാരി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ നിസാം, മിനി മോഹൻ, ഏരിയാ ജോയിന്റ് സെക്രട്ടറി ഗിരിജ അപ്പുക്കുട്ടൻ, ബെൻസി രഘുനാഥ്, കല, ബി. പത്മകുമാരി എന്നിവർ സംസാരിച്ചു.