 
കൊല്ലം : സഖാവ് ക്ലാപ്പന ആനന്ദന്റെ സ്മരണയ്ക്കായി രശ്മി ഹാപ്പി ഹോമും ക്ലാപ്പന ആനന്ദന്റെ കുടുംബവും നടത്തിവരുന്ന സാമൂഹ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബത്തിന് സൗജന്യമായി നിർമ്മിച്ചു നൽകുന്ന രശ്മി ആനന്ദ ഭവനത്തിന്റെ ശിലാസ്ഥാപനം ക്ലാപ്പന ആനന്ദന്റെ ഭാര്യ ലതിക ആനന്ദൻ നിർവഹിച്ചു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വരവിള ആറാം വാർഡിലെ കടപ്പുറത്തേരി കിഴക്കതിൽ പരേതനായ രാധാകൃഷ്ണന്റെ കുടുംബത്തിനാണ് രണ്ടാമത് ആനന്ദ ഭവനം വച്ചുനൽകുന്നത്. സി.ആർ. മഹേഷ് എം.എൽ.എ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, അഖിലേന്ത്യാ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. രാധാമണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, കരുനാഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ അലക്സ് കോശി, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശിവകുമാർ, സി.പി.എം ക്ലാപ്പന ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എൻ. വിജയകൃഷ്ണൻ, സി.പി.എം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. കുഞ്ഞിചന്തു, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.എം. ഇക്ബാൽ, വാർഡ് മെമ്പർ വി. ഷീജ, എം. ഇസ്മയിൽ (സി.പി.ഐ) തുടങ്ങിയവർ പങ്കെടുത്തു. ക്ലാപ്പന ആനന്ദന്റെ ചരമവാർഷിക ദിനമായ 2022 ജൂൺ 29ന് വീടിന്റെ താക്കോൽദാനം നിർവഹിക്കുമെന്ന് ഭവന നിർമ്മാണത്തിന് നേതൃത്വം നൽകുന്ന ക്ലാപ്പന ആനന്ദന്റെ മകളും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ദീപ്തി രവീന്ദ്രൻ അറിയിച്ചു.