shajahan-

പത്തനാപുരം: പട്ടാഴി വടക്കേക്കരയിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ മകന്റെ മുന്നിൽ വച്ച് കഴുത്തിൽ ഷാൾ മുറുക്കി ഭാര്യ കൊലപ്പെടുത്തി. കടുവാത്തോട് സെയ്ദലി മൻസിലിൽ കാര്യറ സ്വദേശി സാബുവെന്ന ഷാജഹാനാണ് (42) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഭാര്യ നിസയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസിക്കുന്ന ഒറ്റമുറി ഷെഡിൽ ഇളയമകന്റെ മുന്നിൽ വച്ചാണ് ഭാര്യയും ഭർത്താവും തമ്മിൽ പിടിവലി നടന്നതും കൊലപാതകത്തിൽ കലാശിച്ചതും. ഇവരുടെ മൂത്തമകൾ ഈ സമയം ഉറക്കത്തിലായിരുന്നു.

ഷാജഹാൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അതിനാൽ കഴിഞ്ഞ ദിവസത്തെ വഴക്ക് അയൽവാസികളായ ബന്ധുക്കൾ ശ്രദ്ധിച്ചിരുന്നില്ല. പിടിവലിക്കിടെ നിസ കഴുത്തിൽ ഷാൾ മുറുക്കിയതോടെ ഷാജഹാൻ അബോധാവസ്ഥയിലായി. തുടർന്ന് നിസ സമീപത്ത് താമസിക്കുന്ന തന്റെ പിതാവിനോടും സഹോദരനോടും ശ്വാസ തടസമുണ്ടായി ഷാജഹാന് ബോധം നഷ്ടപ്പെട്ടുവെന്ന് അറിയിച്ചു. അവർ എത്തി ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിൽ പാടുകൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു. പാരിപ്പളളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോടതിയിൽ ഹാജരാക്കിയ നിസയെ റിമാൻഡ് ചെയ്തു.

സ്വകാര്യ,​ ടാക്സി വാഹനങ്ങളിൽ ഡ്രൈവറായും കൂലിവേലയ്ക്കും ഷാജഹാൻ പോകാറുണ്ട്. പണിയെടുത്ത് കിട്ടുന്ന പണത്തിൽ ഭൂരിഭാഗവും മദ്യപിച്ചാണ് തീർത്തിരുന്നത്. വീട്ടിലെ വഴക്ക് കാരണം നിസ പല തവണ ഷാജഹാനെ വകവരുത്താൻ ആലോചിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, മക്കളെ ഓർത്ത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൊലപ്പെടുത്താനായി പല വഴികൾ ചിന്തിച്ചെങ്കിലും ഒടുവിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിസ പൊലീസിന് മൊഴി നൽകി.

അ​മ്മ​ ​ര​ണ്ടു​പെ​ൺ​മ​ക്ക​ളു​മാ​യി
തീ​കൊ​ളു​ത്തി​ ​മ​രി​ച്ചു

പേ​രാ​മ്പ്ര​ ​(​കോ​ഴി​ക്കോ​ട്)​:​ ​മു​ളി​യ​ങ്ങ​ലി​ൽ​ ​അ​മ്മ​ ​ര​ണ്ടു​ ​പെ​ൺ​മ​ക്ക​ളു​മാ​യി​ ​തീ​കൊ​ളു​ത്തി​ ​ജീ​വ​നൊ​ടു​ക്കി.
പ​രേ​ത​നാ​യ​ ​മു​ളി​യ​ങ്ങ​ൽ​ ​ന​ടു​ക്ക​ണ്ടി​ ​പ്ര​കാ​ശ​ന്റ​ ​ഭാ​ര്യ​ ​പ്രി​യ​ ​(32​),​ ​മ​ക്ക​ളാ​യ​ ​പു​ണ്യ​തീ​ർ​ത്ഥ​ ​(13​),​ ​നി​വേ​ദി​ത​ ​(4​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​ഭ​ർ​ത്താ​വ് ​എ​ട്ടു​ ​മാ​സം​ ​മു​മ്പ് ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​മ​രി​ച്ച​തോ​ടെ​ ​പ്രി​യ​ ​ക​ടു​ത്ത​ ​മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​കു​ട്ടി​ക​ളു​ടെ​ ​നി​ല​വി​ളി​ ​കേ​ട്ട് ​പ്ര​കാ​ശ​ന്റെ​ ​അ​മ്മ​ ​ഞെ​ട്ടി​യു​ണ​ർ​ന്ന് ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​മൂ​വ​രെ​യും​ ​സാ​ര​മാ​യി​ ​പൊ​ള്ള​ലേ​റ്റ​ ​നി​ല​യി​ൽ​ ​ക​ണ്ട​ത്.​ ​അ​യ​ൽ​വാ​സി​ക​ൾ​ ​ഇ​വ​രെ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.
ന​ടു​വ​ണ്ണൂ​ർ​ ​കാ​വു​ന്ത​റ​ ​റോ​ഡി​ൽ​ ​തി​രു​പ്പു​റ​ത്ത് ​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ,​ ​മീ​നാ​ക്ഷി​ ​അ​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ​പ്രി​യ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​വി​ജ​യ,​ ​ഉ​ഷ,​ ​ജ​യ,​ ​ബി​ജി​ലേ​ഷ്.​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ ​ശേ​ഷം​ ​മൂ​ന്നു​ ​പേ​രു​ടെ​യും​ ​മൃ​ത​ദേ​ഹം​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്‌​ക​രി​ച്ചു.

ന​വ​ജാ​ത​ ​ശി​ശു​വി​ന്റെ​ ​മ​ര​ണം
കൊ​ല​പാ​ത​കം:മാ​താ​വ് ​അ​റ​സ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി​:​ ​നാ​ലു​ദി​വ​സം​ ​പ്രാ​യ​മാ​യ​ ​കു​ഞ്ഞി​ന്റെ​ ​മൃ​ത​ദേ​ഹം​ ​വെ​ള്ളം​ ​നി​റ​ഞ്ഞ​ ​വീ​പ്പ​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വം​ ​കൊ​ല​പാ​ത​ക​മെ​ന്ന് ​പൊ​ലീ​സ്.​ ​കു​ട്ടി​യു​ടെ​ ​മാ​താ​വ് ​ഇ​ട​ക്കു​ന്നം​ ​മു​ക്കാ​ലി​യി​ൽ​ ​മാ​ലൂ​ട​ർ​മ​ല​യി​ൽ​ ​നി​ഷ​യെ​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​കു​ഞ്ഞി​നെ​ ​വീ​പ്പ​യി​ലെ​ ​വെ​ള്ള​ത്തി​ൽ​ ​മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ​നി​ഷ​ ​സ​മ്മ​തി​ച്ച​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഭ​ർ​ത്താ​വ് ​സു​രേ​ഷി​നോ​ടൊ​പ്പം​ ​ഇ​ട​ക്കു​ന്ന​ത്ത് ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ക​യാ​ണ്.​ ​ഇ​വ​രു​ടെ​ ​ആ​റാ​മ​ത്തെ​ ​കു​ട്ടി​യാ​ണി​ത്.

കൊ​ല​പ്പെ​ടു​ത്താ​ൻ​ ​മൂ​ത്ത​ ​കു​ട്ടി​യു​ടെ​ ​സ​ഹാ​യം​ ​തേ​ടി​യ​താ​യും​ ​നി​ഷ​ ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​തേ​ക്കു​റി​ച്ച് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​നാ​ട്ടു​കാ​രു​ടെ​ ​പ​രി​ഹാ​സ​വും​ ​വ​ള​ർ​ത്താ​നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​മാ​ണ് ​കു​ട്ടി​യെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ഇ​വ​ർ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​നി​ഷ​യെ​ ​ശാ​രീ​രി​ക​ ​അ​വ​ശ​ത​ക​ളു​ള്ള​തി​നാ​ൽ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ബു​ധ​നാ​ഴ്ച​ ​രാ​വി​ലെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കു​ട്ടി​യു​ടെ​ ​ക​ര​ച്ചി​ൽ​ ​കേ​ട്ട് ​സം​ശ​യം​ ​തോ​ന്നി​യ​ ​നാ​ട്ടു​കാ​ർ​ ​പൊ​ലീ​സി​ൽ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​കു​ട്ടി​ ​ശ്വാ​സം​ ​മു​ട്ടി​യാ​ണ് ​മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട്.