കൊട്ടാരക്കര: പുത്തൂർ ചെറുപൊയ്കയിൽ സപ്ളൈ കോ സൂപ്പർമാർക്കറ്റ് 13ന് തുറക്കും. ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലാണ് സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നത്. രാവിലെ 9ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ ആദ്യവില്പന നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, കെ. ശിവശങ്കരൻ നായർ, ബെച്ചി ബി. മലയിൽ, എം.ബി. ശശികല, ജെ.കെ. വിനോദിനി, ജെ. രാമാനുജൻ, വി. ജയപ്രകാശ്, സുകുമാരപിള്ള എന്നിവർ സംസാരിക്കും.