കൊല്ലം : കുണ്ടറ മണ്ഡലത്തിലെ പെരിനാട് പഞ്ചായത്തിൽ കെട്ടിടനിർമ്മാണ യൂണിയൻ (എ.ഐ.ടി.യു.സി) പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ബാബു ആചാരിയുടെ കുടുംബ സഹായ ഫണ്ട് ഞായറാഴ്ച വൈകിട്ട് 5 ന് ചെറുമൂട് മാവിള ആഡിറ്റോറിയത്തിൽ വച്ച് മന്ത്രി ജെ.ചിഞ്ചുറാണി കൈമാറും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സൗജന്യ രജിസ്ട്രേഷനും നടക്കും. മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ദിനേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനിൽ, മെമ്പർ ശോഭന അർജു നൻ എന്നിവർ സംസാരിക്കും.